Today: 21 Dec 2024 GMT   Tell Your Friend
Advertisements
ജനനം വഴി പൗരത്വം ലഭിക്കുന്ന വ്യവസ്ഥ റദ്ദാക്കാന്‍ ട്രംപ്
Photo #1 - America - Otta Nottathil - trump_citizenship_by_birth
വാഷിങ്ടണ്‍ ഡിസി: യുഎസ് ഭരണഘടനയില്‍ 150 വര്‍ഷ് മുന്‍പ് ഉള്‍പ്പെടുത്തിയ ഒരു വ്യവസ്ഥ നീക്കം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ആശങ്കപ്പെടുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണ്. കാരണം, കുടിയേറ്റക്കാരെയാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്.

യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയായി ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് ട്രംപ് ചവറ്റുകുട്ടയിലെറിയാന്‍ പോകുന്നത്. യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം യുഎസ് പൗരത്വം ഉറപ്പ് നല്‍കുന്ന വ്യവസ്ഥയാണിത്. ഇതുപ്രകാരം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യുഎസിലെത്തിയവര്‍ അവിടത്തെ പൗരന്‍മാരല്ലെങ്കില്‍പ്പോലും അവിടെ വച്ച് അവര്‍ക്ക് കുട്ടി ജനിച്ചാല്‍ കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കും. കുട്ടിയുടെ പൗരത്വം മാതാപിതാക്കള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനും തുടര്‍ന്ന് പൗരത്വത്തിനും അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.

യുഎസില്‍ ജനിക്കുന്നവര്‍ക്കെല്ലാം യുഎസ് പൗരത്വം നല്‍കുക എന്ന രീതി വിഡ്ഢിത്തമാണെന്നാണ് ട്രംപിന്‍റെ പ്രഖ്യാപിത നിലപാട്. തന്‍റെ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ കാലയളവിലും ട്രംപ് ഇതേ വിഷയം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിലും അന്ന് ഭരണഘടനാ ഭേദഗതി സാധ്യമായിരുന്നില്ല. എന്നാല്‍, ഇത്തവണ ജനപ്രതിനിധി സഭയില്‍ വ്യക്തമായ പിന്തുണയുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് തീരുമാനവുമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വം എന്ന വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ട്രംപിന്‍റെ ആരോപണം. പ്രസവ സമയത്തേക്കു മാത്രമായി വിദേശരാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകളെ കുടിയേറ്റക്കാര്‍ ഇവിടേക്ക് കൊണ്ടുവരുന്ന രീതിപോലുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, നിലവിലുള്ള പൗരത്വ വ്യവസ്ഥ റദ്ദാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയ ആയിരിക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയുടെ 14ാം ഭേദഗതി പ്രകാരം ജനന സര്‍ട്ടിഫിക്കറ്റ് യുഎസില്‍ പൗരത്വ രേഖ കൂടിയാണ്. തലമുറകളായി യുഎസില്‍ ജീവിക്കുന്നവര്‍ക്കു പോലും അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പൗരത്വം തെളിയിക്കാം. എന്നാല്‍, ജനനം പൗരത്വത്തിനുള്ള അവകാശമല്ലെന്നു വന്നാല്‍ ഈ സൗകര്യം അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരും.
- dated 12 Dec 2024


Comments:
Keywords: America - Otta Nottathil - trump_citizenship_by_birth America - Otta Nottathil - trump_citizenship_by_birth,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us